പെട്രോളിയം ടാങ്ക് വെൽഡ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിയുണ്ടായ മലയാളി മരിച്ചു. ക്രൂഡ് ഓയില്‍ ടാങ്ക് വെല്‍ഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ ആലപ്പുഴ മാവേലിക്കര മാങ്കാംകുഴി സ്വദേശി പാറക്കാട്ട് ഫിലിപ്പ് ജോര്‍ജ് (55) ആണ് ദാരുണമായി മരിച്ചത്.
ടാങ്കിന്റെ ചോര്‍ച്ച അടക്കുന്നതിന്റെ ഭാഗമായി വെല്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം. റിയാദിൽ നിന്ന് 70 കിലോമീറ്റർ അകലെ മുസാഹ്മിയയില്‍ ആണ് സംഭവം.അൽ യമാമ കമ്പനിയിലെ ഗാരേജിലെ വെല്‍ഡറായിരുന്നു ഇദ്ദേഹം. അറാംകോയില്‍ നിന്ന് ക്രൂഡ്ഓയില്‍ കൊണ്ടുവരുന്ന ടാങ്കര്‍, ചോര്‍ച്ചയെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പിലെത്തിച്ചു. വെല്‍ഡ് ചെയ്യാന്‍ കട്ട് ചെയ്യുന്നതിനിടെ സ്‌ഫോടനമുണ്ടാവുകയും ഇദ്ദേഹം തെറിച്ചുവീഴുകയുമായിരുന്നു. ബില്‍ഡിംഗിന്റെ മുകളിലേക്ക് തെറിച്ചുവീണ മൃതദേഹം പോലീസെത്തിയാണ് പുറത്തെടുത്തത്. മൃതദേഹം മുസാഹ്മിയ ആശുപത്രിയിലാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട്.