പന്തം കൊളുത്തി പ്രകടനവും, പ്രതിഷേധ യോഗവും നടന്നു

കെ. പി. സി. സി പ്രസിഡന്റ് കെ.സുധാകരനെ കള്ള കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത ഇടത് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോട്ടയ്ക്കാട് ജംഗ്ഷനിൽ പന്തം കൊളുത്തി പ്രകടനവും, പ്രതിഷേധ യോഗവും നടന്നു. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അഭിലാഷ് ചാങ്ങാട്,മണിലാൽ സഹദേവൻ,കെ ദിലീപ് കുമാർ, നിസ്സാം തോട്ടയ്ക്കാട്,യൂത്ത് കോൺഗ്രസ്‌ കരവാരം മണ്ഡലം പ്രസിഡന്റ് മുഹമ്മദ്‌ അജ്മൽ, മജീദ് ഈരാണി തുടങ്ങിയവർ നേതൃത്വവും നൽകി