ചാടിപ്പോയ ഹനുമാൻ കുരങ്ങ് നഗരത്തിൽ; പിന്തുടർന്ന് മൃഗശാല അധികൃതർ

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് നഗരത്തിൽ. മൃഗശാലയിൽ നിന്ന് പുറത്ത് ചാടിയ ഹനുമാൻ കുരങ്ങിനെ എൽഎംഎസ് പള്ളിക്ക് സമീപം കണ്ടെത്തി. മൃഗശാല അധികൃതർ ഹനുമാൻ കുരങ്ങിനെ പിന്തുടരുകയാണ്. എൽഎംഎസ്, മാസ്കറ്റ്‌ ഹോട്ടൽ പരിസരങ്ങളിൽ ഇന്നലെ മുതൽ കുരങ്ങിന്റെ സാനിധ്യം ഉണ്ടായിരുന്നു.മൃ​ഗ​ശാ​ല​യി​ലെ കൂ​ട്ടി​ലേ​ക്ക്​ വി​ടു​ന്ന​തി​നി​ടെ ചാ​ടി ര​ക്ഷ​പ്പെ​ട്ട ഹ​നു​മാ​ൻ കു​ര​ങ്ങ് ഒ​ളി​ച്ചു​ക​ളി തു​ട​രു​കയാണ്. ആ​രോ​ഗ്യ​നി​ല ആ​ശ​ങ്ക​യി​ലെ​ന്നും​ സൂ​ച​ന. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ കു​ര​ങ്ങ് മൃ​ഗ​ശാ​ല വ​ള​പ്പി​ൽ​നി​ന്ന് വീ​ണ്ടും പു​റ​ത്തേ​ക്ക് ചാ​ടി ര​ക്ഷ​പ്പെ​ടുകയായിരുന്നു.

അതേസമയം അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന നി​ല​യി​ലേ​ക്ക് ഹ​നു​മാ​ൻ കു​ര​ങ്ങ്​ മാ​റി​യാ​ൽ മ​റ്റ്​ മൃ​ഗ​ങ്ങ​ളു​ടെ​യും ആ​ളു​ക​ളു​ടെ​യും ഉ​പ​ദ്ര​വ​ങ്ങ​ളും കു​ര​ങ്ങി​ന്​ നേ​രി​ടേ​ണ്ടി​വ​രും.