ഇതോടെ കോടതിയോടായി ഷാജഹാന്‍റെ കോപം. തന്നെ ഇപ്പോഴേ ജയിലിലിട്ടോളൂ എന്നായി ഇയാളുടെ പ്രതികരണം. ആനാട് ഇളവട്ടം കാർത്തികയിൽ മോഹനൻ നായരെയാണ് ഷാജി കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് മണക്കാട് കമലേശ്വരം സ്വദേശിയുമായ ഷാജഹാൻ എന്ന ഇറച്ചി ഷാജി. ഷാജിയുടെ സുഹൃത്തായ കണ്ണടപ്പൻ അനി എന്ന അനിയെയാണ് കോടതി വിസ്തരിച്ചത്. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണുവാണ് കേസ് പരിഗണിച്ചത്.ഷാജിയുടെ കാമുകിയായ കേസിലെ മറ്റൊരുപ്രതി ആനാട് ഇളവട്ടം ആശാഭവനിൽ സീമാ വിൽഫ്രഡിന്റെ മുൻ പരിചയക്കാരനായിരുന്നു കൊല്ലപ്പെട്ട മോഹനൻ നായർ. കൊലപാതകത്തിന് ശേഷം അന്നേ ദിവസം പണം ആവശ്യപ്പെട്ട് പ്രതി സാക്ഷിയുടെ വീട്ടിൽ ചെന്നതായി മൊഴി നൽകിയതാണ് ഷാജിയെ പ്രകോപിപ്പിച്ചത്. നിങ്ങളുടെ ചോദ്യങ്ങൾ ചോദിക്കാൻ അഭിഭാഷകനുണ്ടല്ലോ എന്ന കോടതിയുടെ ചോദ്യമാണ് പ്രതിയെ ചൊടിപ്പിച്ചത്. ഷാജി സംഭവദിവസം അച്ഛനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയെന്നും പിന്നീട് അച്ഛന്റെ മൃതദേഹമാണ് കണ്ടതെന്നും കൊല്ലപ്പെട്ട മോഹനൻ നായരുടെ മകൻ സന്ദീപ് കോടതിയിൽ മൊഴി നൽകിയിരുന്നു. ജയിലിൽ വച്ച് തിരിച്ചറിയൽ പരേഡിലൂടെയാണ് പ്രതിയെ താൻ തിരിച്ചറിഞ്ഞതെന്നും സന്ദീപ് കോടതിയെ അറിയിച്ചു. സംഭവദിവസം റോഡിലും വീട്ടിലും സ്ഥാപിച്ചിരുന്ന വൈദ്യുതി വിളക്കുകളുടെ പ്രകാശത്തിൽ ഇറച്ചി ഷാജിയെ തിരിച്ചറിഞ്ഞതായും സന്ദീപ് മൊഴി നൽകി. സംഭവസമയം ഷാജി ധരിച്ചിരുന്ന വസ്ത്രങ്ങളും കൊല്ലപ്പെട്ട മോഹനൻനായർ ധരിച്ചിരുന്ന വസ്ത്രങ്ങളും സന്ദീപ് കോടതിയിൽ തിരിച്ചറിഞ്ഞു.