പുനലൂർ : ജില്ലയുടെ കിഴക്കൻ മേഖലയുടെ കാനനഭംഗി ആസ്വദിക്കാൻ വനംവകുപ്പിന്റെ റോസ്‌മല വിനോദയാത്ര ജൂലായ് ഒന്നിന് ആരംഭിക്കും. ശെന്തുരുണി ഇക്കോ ടൂറിസവുമായി ബന്ധപ്പെടുത്തിയാണ് വിനോദയാത്ര.
തെന്മല ഡാം ജംഗ്ഷന് സമീപത്തുള്ള വനംവകുപ്പിന്റെ ഇൻഫർമേഷൻ സെന്ററിൽ നിന്നാണ് യാത്ര പുറപ്പെടുക. പ്രത്യേക ബസ് ഏർപ്പെടുത്തിയിട്ടുണ്ട്. തെന്മലയിൽ നിന്ന് പന്ത്രണ്ട് കിലോ മീറ്റർ ആര്യങ്കാവിലേക്കും അവിടെ നിന്ന് 14 കിലോ മീറ്റർ ശെന്തുരുണി വനത്തിൽ കൂടിയുമാണ് റോസ്‌മലയിലെത്തുന്നത്.
കാനന കാഴ്ചകൾ വേണ്ടുവോളമുള്ളതിനാൽ സഞ്ചാരികളുടെ മനം നിറയും. റോസ് മല ടവറിൽ നിന്നുമുള്ള കാഴ്ചകളാണ് ഏറെ ഹൃദ്യം. മലനിരകൾക്ക് വട്ടമിടുന്ന ജലാശയം വേറിട്ട കാഴ്ചയാണ്. കാട്ടുമൃഗങ്ങളെ കാണുന്നതിനൊപ്പം മഞ്ഞുവീഴ്ചയുടെ ഭംഗിയും സൂര്യാസ്തമയക്കാഴ്ചകളും ആസ്വദിക്കാം.ടിക്കറ്റ് നിരക്ക് ₹ 250പുറപ്പെടുന്നത് - രാവിലെ 9.30, ഉച്ചയ്ക്ക് 2.30യാത്രാദൈർഘ്യം - 2.30 മണിക്കൂർട്രിപ്പുകൾ ഇങ്ങനെ സജ്ജമാക്കിയിരിക്കുന്നത് 24 സീറ്റുള്ള മഹീന്ദ്ര ബസ് യാത്ര റോസ്‌മല ടവറിൽ നിന്ന് ശെന്തുരുണി വന്യജീവി സങ്കേതത്തിലേക്ക് കാനനഭംഗിയും വന്യമൃഗങ്ങളെയും കണ്ട് യാത്ര
എട്ടുവയസുവരെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യം
മുഴുവൻ സീറ്റും ബുക്ക് ചെയ്തുള്ള യാത്രകൾ വൈകിട്ട് ആറിനേ മടങ്ങിയെത്തൂ
ഫുൾ ബുക്കിംഗിന് 50 രൂപ ടവർ നിരക്കിൽ നിന്ന് ഒഴിവാക്കിഫോൺ - 9048789779, 8547602937, 8547602943
റോസ്‌മല വനയാത്രയുടെ ആദ്യ ട്രിപ്പ് വൈൽഡ് ലൈഫ് വാർഡൻ ജെ.ആർ.അനി ഫ്ളാഗ് ഒഫ് ചെയ്യും,ഇരുപതു പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്