തിരുപ്പൂരിലെ ബനിയൻ ബസാറിൽ ഇന്നലെ രാത്രിയിലുണ്ടായ വൻ തീപിടിത്തംത്തിൽ അമ്പതോളം കടകൾ കത്തിനശിച്ചു.ആളപായമില്ല.ഇന്നലെ രാത്രി ഒരു കടയിൽ പെട്ടെന്ന് തീ പിടിച്ച് സമീപത്തെ കടകളിലേക്ക് പടരുകയായിരുന്നു.കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.കച്ചവടക്കാരും അഗ്നിശമനസേന ഉദ്യോഗസ്ഥരും ചേർന്നാണ് തീയണച്ചത്.വൈദ്യുതി ചോർച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.കടകളെല്ലാം അടഞ്ഞുകിടന്നതിനാൽ സംഭവ സമയത്ത് സ്ഥലത്ത് തൊഴിലാളികളില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.