തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വന്ന് ദിവസങ്ങള്‍ക്ക് പിന്നാലെ അന്യസംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായി പഴകിയ മത്സ്യങ്ങള്‍ എത്തുന്നു. തമിഴ്നാട്ടില്‍ ട്രോളിംഗ് അവസാനിച്ചതിനാല്‍ അവിടെ നിന്നു മങ്കട, അയല പോലുള്ള ചെറിയ മീനുകളാണു പൊതുവേ കേരളത്തിലെത്തുന്നത്. മത്സ്യം ദീര്‍ഘനാള്‍ കേടാകാതെ സൂക്ഷിക്കുന്നതിനു ഉപയോഗിക്കുന്ന രാസവസ്തുക്കളായ ഫോര്‍മാലിനും അമോണിയയും ചേര്‍ത്താണ് ഇവയുടെ വരവ്.
ഇത് ആരോഗ്യത്തിന് സുരക്ഷിതമല്ല. അമോണിയ ഐസിലാണ് ചേര്‍ക്കുന്നത്. ഐസ് ഉരുകിപ്പിക്കുന്നത് വൈകിപ്പിക്കുകയാണ് ഇത് ചെയ്യുന്നത്. മോര്‍ച്ചറിയില്‍ മൃതദേഹം അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍. ഇതില്‍ ഉയര്‍ന്ന തോതില്‍ വിഷാംശമുണ്ട്. ഇവ കാന്‍സര്‍, വൃക്ക, ഉദര രോഗങ്ങള്‍ക്ക് കാരണമാകും. ഭക്ഷ്യസുരക്ഷ, ആരോഗ്യ, ഫിഷറീസ് വകുപ്പുകളുടെ പരിശോധന വ്യാപകമാക്കണമെന്നാണ് ആവശ്യം