പാരിപ്പള്ളി - വർക്കല - ശിവഗിരി റോഡ് സംരക്ഷണ സമിതിയുടെ അനിശ്ചിതകാല സമരത്തിൽ പങ്കുചേർന്ന് എസ്.എൻ.ഡി.പി യും

വർക്കല : പാരിപ്പള്ളി - വർക്കല - ശിവഗിരി റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരം നാലാം ദിവസത്തിലേക്ക് കടന്നു. പാരിപ്പള്ളി എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിലായിരുന്നു ബുധനാഴ്ച നടന്ന സമരപരിപാടികൾ. എസ്.എൻ.ഡി.പി ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കെ. മണിദാസ് അധ്യക്ഷത വഹിച്ചു. ആർ. ഗാന്ധി, ആലപ്പാട്ട് ശശി, ശ്രീലാൽ, ശാന്തികുമാർ, ശശിധരൻ മൂഴിക്കര, കബീർദാസ് എന്നിവർ സംസാരിച്ചു.

        സമരത്തിനു റോഡ് സംരക്ഷണ സമിതി ഭാരവാഹികളായ അഡ്വ. എസ്.ആർ അനിൽകുമാർ , വി. മണിലാൽ, പാരിപ്പള്ളി വിനോദ് എന്നിവർ നേതൃത്വം നൽകി. വ്യാഴാഴ്ച "മൈത്രി"യുടെ ആഭിമുഖ്യത്തിലുള്ള സത്യാഗ്രഹ സമരം കൊല്ലം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീജാ ഹരീഷ് ഉദ്ഘാടനം ചെയ്യും.