പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) ആധാറുമായി ബന്ധിപ്പിക്കുക എന്നതാണ് ഈ മാസം പൂർത്തിയാക്കേണ്ട പ്രധാന ജോലികളിൽ ഒന്ന്. ജൂൺ 30 ആണ് ആധാർ പാൻകാർഡ് ലിങ്ക് ചെയ്യാനുള്ള അവസാന തിയ്യതി. ജൂൺ 30 നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ പ്രവർത്തനരഹിതമാകും. പാൻകാർഡ് അസാധുവായാൽ നിങ്ങൾക്ക് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ കഴിയുകയുമില്ല. പലതവണ സമയപരിധി നീട്ടി നൽകിയതിനാൽ, വീണ്ടും ജൂണിന് ശേഷവും സമയപരിധി നീട്ടി നൽകാൻ സാധ്യത കുറവാണ്. നിലവിൽ ആയിരം രൂപ പിഴയടച്ച് പാൻ ആധാറുമായി ലിങ്ക് ചെയ്യാവുന്നതാണ്. സമയപരിധിക്കുള്ളിൽ ചെയ്തില്ലെങ്കിൽ പാൻകാർഡ് അസാധുവാകുമെന്ന് മാത്രമല്ല, ഉയർന്ന പിഴയും നൽകേണ്ടിവരും. പാൻ - ആധാർ രേഖകൾ ജൂൺമാസത്തിനകം ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, പാൻ കാർഡ് അസാധുവായി പ്രഖ്യാപിക്കും. മാത്രമല്ല അസാധുവായ കാർഡ് യാതൊരു പ്രയോജനവുമില്ലാത്ത പ്ലാസ്റ്റിക് കാർഡ് കഷ്ണം മാത്രമായിരിക്കും. ബാങ്ക് ഇടപാടുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകളും തകരാറിലാവും