ടൈറ്റാനിക് കപ്പല്‍ കാണാന്‍ അറ്റ്‌ലാന്റിക്കിന്റെ ആഴക്കടലിലേക്ക് പോയി കാണാതായ ടൈറ്റന്‍ പേടകത്തിനായുള്ള തിരച്ചിലുള്ള നിരാശ. അച്ഛനും മകനുമടക്കം അഞ്ചംഗ സംഘത്തിനുള്ള ഓക്‌സിജന്‍ ലഭ്യത തീര്‍ന്നിരിക്കാനാണ് സാധ്യത.ശബ്ദതരംഗങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ടൈറ്റന്‍ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. കാനഡ, യു.എസ്, ഫ്രാന്‍സ് രാജ്യങ്ങളുടെ കപ്പലുകളും വിമാനങ്ങളുമാണ് തിരച്ചില്‍ നടത്തുന്നത്.