പ്രീമിയം കൌണ്ടറിലെത്തിയ മണികുമാർ ആദ്യം തിരിഞ്ഞും മറഞ്ഞും നോക്കി. ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ കൌണ്ടറിലെ ഷോക്കേസിലുള്ള തന്റെ ഇഷ്ട ബ്രാൻഡ് മദ്യത്തിന്റെ കുപ്പിയെടുത്ത് അരയിൽ തിരുകി. പിന്നീട് പണമടയ്ക്കാതെ മുങ്ങുന്നതിന് മുമ്പ് സിസിടിവി കാമറയിലേക്ക് ഒന്ന് നോക്കി. മറ്റെവിടെയൊക്കെ കാമറയുണ്ടെന്ന തരത്തിൽ വീണ്ടും തലപൊക്കി നോക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങളാണ് മണികുമാറിനെ പിടികൂടാൻ പൊലീസിന് കാര്യങ്ങൾ എളുപ്പമാക്കിയത്. പ്രീമിയം കൗണ്ടറിൽ നിന്ന് മണികുമാർ മദ്യം എടുത്ത് ഇടുപ്പിൽ കയറ്റിയ ശേഷം പണം നൽകാതെ സ്ഥലം വിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 1020 രൂപയുടെ മദ്യമാണ് മോഷ്ടിച്ചത്. ഇന്നലെ വൈകിട്ട് മണി കുമാറിനെ മദ്യശാലയിൽ എത്തിച്ചു പൊലീസ് തെളിവെടുത്തു.