നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ ബി.ജെ.പി മെമ്പർമാർ പ്രതിഷേധിച്ചു

നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുക പഞ്ചായത്തിലെ വിവിധ മേഖലകളിൽ പ്ലാസ്റ്റിക് കുന്നു കൂട്ടി വെള്ളം കയറിയും, നായ്ക്കൾ കടിച്ചുകീറി കൊതുക് വളർത്തുന്ന രീതിയിൽ അലക്ഷ്യമായി കിടക്കുന്ന പ്ലാസ്റ്റിക്കുകൾ അടിയന്തിരമായി മാറ്റുക, ജിൽ ജീവൻ പദ്ധതി പ്രകാരം റോഡുകൾ കുഴിച്ച് പൈപ്പ് ഇട്ടിട്ട് മാസങ്ങളായിട്ടും റോഡ് നന്നാക്കാത്ത നടപടിയ്ക്ക് എതിരെയും. പഞ്ചായത്തിലെ വിവിധ മേഖലകളിൽ മോഷണശ്രമം കൂടിവരുന്ന സാഹചര്യത്തിൽ തെരുവ് വിളക്കുകൾ അടിയന്തരമായി പ്രവർത്തിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബി.ജെ.പി മെമ്പർമാർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചത്. പ്രതിഷേധ പരിപാടി പാർലമെന്ററി പാർട്ടി ലീഡർ പൈവേലിക്കണം ബിജു ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആയ നാവായിക്കുളം അശോകൻ, കുമാർ ജി, അരുൺകുമാർ എസ് ജിഷ്ണു എസ് ഗോവിന്ദ് ബിജെപി നാവായിക്കുളം മണ്ഡലം സെക്രട്ടറി
 രാജീവ് ഐ ആർ 
ബിജെപി നാവായിക്കുളം നോർത്ത് ഏരിയ പ്രസിഢൻ്റ് പത്മകുമാർ, ജനറൽ സെക്രട്ടറി വിജയൻപിള്ള, എന്നിവർ പങ്കെടുത്തു