കെഎസ്ആർടിസി ബസിൽ കുഴഞ്ഞു വീണ യുവതിക്ക് ജീവനക്കാർ തുണയായി......

 കെഎസ്ആർടിസി ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ ഒരു യാത്രക്കാരിക്ക് കൂടി ജീവൻ തിരിച്ചുകിട്ടി.

സംഭവം ഇങ്ങനെ വൈക്കം ഡിപ്പോയുടെ ആർ പി എം 885 എന്ന ബസിൽ വൈറ്റില
യിൽനിന്നു കോട്ടയത്തേക്ക് യാത്ര ചെയ്യുന്നതിനിടെ രാവിലെ 10.45 ഓടെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരം കൊല്ലാരിക്കോണം പെരിഞ്ഞമലയിൽ ഷഹാന മൻസിലിൽ ഷീബയുടെ മകൾ ഷഹാന ബസിൽ കുഴഞ്ഞുവീണത്.

 ജീവനക്കാർ ഉടൻ സമയോചിതമായി ഇടപ്പെട്ട് ബസിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരിയുടെ സഹായത്തോടെ പ്രഥമശുശ്രൂഷകൾ നൽകുകയും വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പ്രഥമ ശുശ്രൂഷയ്ക്കുശേഷം വിദഗ്ധചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി സുഖം പ്രാപിച്ചു വരുന്നു. കെഎസ്ആർടിസി ബസിലെ കണ്ടക്ടർ പോൾ കെ. ഡാനിയേൽ, ഡ്രൈവർ ബെന്നിച്ചൻ ജേക്കബ് എന്നിവരുടെ അവസരോചിതമായ ഇടപെടൽ 
മൂലമാണ് ഇരുപത്തിയഞ്ചുകാരിയായ യുവതിയുടെ ജീവൻ രക്ഷിക്കാനായത്.

 പോൾ കെ. ഡാനിയേൽ, ബെന്നിച്ചൻ 
ജേക്കബ് എന്നിവർ കെ എസ് ആർ ടി സി യുടെ മുഴുവൻ ജീവനക്കാർക്കും
മാതൃകയാണ്.