നാളെ മുതല്‍ പിഴ; AI ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് 500 രൂപ മുതല്‍ 2000 രൂപ വരെയാണ് പിഴ

സംസ്ഥാനത്തെ എഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് നാളെ മുതല്‍ പിഴ ഈടാക്കി തുടങ്ങും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഗതാഗത വകുപ്പ് പൂര്‍ത്തിയാക്കി.

726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. അമിതവേഗത, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ഇടാതിരിക്കുക, ഹെല്‍മറ്റ് വയ്ക്കാതിരിക്കുക, ഇരുചക്രവാഹനത്തില്‍ മൂന്നുപേരുടെ യാത്ര, അനധികൃത പാര്‍ക്കിങ്, ചുവപ്പു സിഗ്നല്‍ ലംഘനം എന്നിവയ്ക്കാണ് പിഴ ഈടാക്കുക.

ആദ്യ 500 രൂപ മുതല്‍ 2000 രൂപ വരെയാണ് പിഴയീടാക്കുക. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കും. അനധികൃത പാര്‍ക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴ.