സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു; നാലുദിവസത്തിനിടെ ഇടിഞ്ഞത് 800 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 43,280 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5410 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. കൂടാതെ കഴിഞ്ഞ നാല് ദിവസത്തിനിടെ ഏകദേശം 800 രൂപയുടെ കുറവാണ് കാണാനായത്.