ആറ്റിങ്ങൽ മാമം ഹിബയിൽ മുഹമ്മദ് ഷൂജ (62)അന്തരിച്ചു.

 ആറ്റിങ്ങൽ മാമം ഹിബയിൽ മുഹമ്മദ് ഷൂജ അന്തരിച്ചു.    
 62 വയസ്സായിരുന്നു.
 കബറടക്കം ഇന്ന് (27 6 23) പകൽ ഒരുമണിക്ക് ആറ്റിങ്ങൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.

 ശാരീരിക അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ കുറച്ചുദിവസമായി ചികിത്സയിലായിരുന്നു.
 ഇന്ന് പുലർച്ചെ 4 45നാണ് അന്ത്യം സംഭവിച്ചത് .
  
ആറ്റിങ്ങൽ വ്യാപാര മേഖലയിലെ പ്രമുഖനായിരുന്ന എം എം മൈതീൻ കമ്പനിയുടെ ഉടമ പരേതനായ മുഹമ്മദ് ഹനീഫയുടെയും ഉമ്മുസൽ ഉമ്മയുടെയും മകനാണ് ഷൂജ.

  ആറ്റിങ്ങലിൽ നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഉടമയായിരുന്നു മുഹമ്മദ് ഷൂജ. തമിഴ്നാട്ടിലും വ്യാപാരസ്ഥാപനങ്ങൾ സ്ഥാപിച്ചിരുന്നു അദ്ദേഹം.

 വലിയൊരു സുഹൃത്ത് വലയത്തിന്റെ ഉടമയായിരുന്നു മുഹമ്മദ് ഷൂജ. പരിചയക്കാരോടും സുഹൃത്തുക്കളോടുമക്കെ വളരെ മാന്യതയോടും സ്നേഹത്തോടെയും ആണ് അദ്ദേഹം പെരുമാറിയിരുന്നത്.
ആറ്റിങ്ങലിലെ വ്യാപാര മേഖലയ്ക്ക് വളരെ നഷ്ടം തന്നെയാണ് ഷൂജയുടെ അകാലത്തിലുള്ള അന്ത്യം.

  ഭാര്യ..... സലിജ.

മക്കൾ .....സിറാസുൽ , അർഷാദ്.
 
മരുമക്കൾ... ഷാലിൻ, സുനൈന.