സംസ്ഥാനത്ത് തക്കാളി വില കുതിക്കുന്നു. ഒറ്റ ദിവസം കൊണ്ട് ഒരു കിലോ തക്കാളിയ്ക്ക് 60 രൂപയാണ് വര്‍ധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും തക്കാളിയുടെ വരവ് കുറഞ്ഞതാണ് തക്കാളിയുടെ വില ഈ വിധം ഉയരാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ തക്കാളി വില സെഞ്ച്വറി കടന്നു മുന്നേറുകയാണ്.ദിവസങ്ങള്‍ക്ക് മുന്‍പ് വരെ 12 രൂപയുണ്ടായിരുന്ന തക്കാളിയുടെ വിലയാണ് പുരോഗമിച്ച് നൂറിലേക്ക് എത്തുന്നത്. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം തുടങ്ങിയ പ്രധാന നഗരങ്ങളില്‍ 80 മുതല്‍ 100 എന്ന നിലയിലാണ് തക്കാളി വില.ബലി പെരുന്നാള്‍ അടുത്തിരിക്കെ തക്കാളി വില ഈ വിധം ഉയരുന്നത് ആഘോഷത്തേയും സാരമായി തന്നെ ബാധിക്കും. എന്നാല്‍ ഉള്ളി, ഉരുളക്കിഴങ്ങ് മുതലായവയുടെ വിലയില്‍ കാര്യമായ വര്‍ധനവില്ല. തക്കാളി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കാര്യമായി നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.