സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. പവന് 560 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 44,240 രൂപയാണ് വില. ഗ്രാമിന് 5530 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 44,800 രൂപയായിരുന്നു വില. കഴിഞ്ഞ ദിവസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ജൂൺ ഒന്നിന് പവന് 44,500 രൂപയായിരുന്നു വില. ജൂൺ രണ്ടിന് 44,800 രൂപയുമായിരുന്നു വില.
സംസ്ഥാനത്ത് വെള്ളി വില കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 77.80 രൂപയാണ് വില. 10 ഗ്രാമിന് 778 രൂപയും ഒരു കിലോഗ്രാമിന് 77,800 രൂപയുമാണ് വില.