56 ദിവസം പരസ്പരം അന്വേഷിച്ചു ഒടുവിൽ കെഎസ്ആർടിസി അഖിലിനെ കണ്ടെത്തി

പരസ്പരം അന്വോഷിച്ച് 56 ദിവസം ഒടുവിൽ അഖിലിനെ ,കെ എസ് ആർ ടി സി കണ്ടെത്തുകയും
ബസ്സിൽ മറന്നുവച്ച ലാപ്ടോപ്പും രേഖകളും കൈമാറുകയും ചെയ്തു.

 കോട്ടയം സ്വദേശി അഖിൽഎബ്രഹാം ഈപ്പനും , കണ്ണൂർ കെഎസ്ആർടിസി ഡിപ്പോ അധികൃതരുമാണ് തിങ്കളാഴ്ച കണ്ടുമുട്ടിയതും , മറന്ന് വച്ച ബാഗ് തിരികെ ഏല്പിച്ചതും

 ഏപ്രിൽ 18നുള്ള യാത്രയിലാണ് കോട്ടയം തോട്ടക്കാട് സ്വദേശി അഖിൽ എബ്രഹാം ഈപ്പൻ ജോലിസ്ഥലമായ കോഴിക്കോട്ടേക്ക് വരുന്നത് . തൃശ്ശൂരിൽ നിന്ന് കോഴിക്കോട്ടേക്കുള്ള കെഎസ്ആർടിസി ബസ്സിലായിരുന്നു യാത്ര ,കയ്യിൽ ബാഗുകളും ഉണ്ടായിരുന്നു യാത്രയിൽ ഉറങ്ങി ഞെട്ടി എണീറ്റപ്പോൾ കോഴിക്കോട് കഴിഞ്ഞു എന്ന് കരുതി മീൻ ചന്തയിൽ ഇറങ്ങി വെപ്രാളത്തിൽ ഒരു ബാഗ് എടുക്കാൻ മറന്നു ആ ബാഗിനുള്ളിൽ ലാപ്ടോപ്പ് പാസ്പോർട്ട് തിരിച്ചറിയൽ കാർഡ് ചെക്ക് ലീഫ് എന്നിവയുണ്ടായിരുന്നു നഷ്ടപ്പെട്ട ദിവസം മുതൽ അഖിൽഅന്വേഷണം തുടങ്ങി ടിക്കറ്റ് ബാഗിനുളളിൽ ആയതിനാൽഏത് ഡിപ്പോയിലെ വണ്ടിയാണെന്ന് അറിഞ്ഞില്ല തൃശ്ശൂർ മാനന്തവാടി കോഴിക്കോട് ,ബത്തേരി , തുടങ്ങിയ ഡിപ്പോകളിൽ അന്വേഷിച്ചു പാസ്പോർട്ട് നഷ്ടപ്പെട്ടതിനാൽ പത്രത്തിൽ പരസ്യം നൽകി .ഇതിനിടയിൽ അഖിൽ യാത്ര ചെയ്ത ബസിലെകണ്ടക്ടർ മോളി ഷൈജ ഈബാഗ്സുരക്ഷിതമായികണ്ണൂർ ഡിപ്പോയിൽ ഏൽപ്പിച്ചിരുന്നു ബാഗ് പരിശോധിച്ചതിൽ ലാപ് ടോപ്പും പ്രധാനപ്പെട്ട രേഖകളുമാണെന്ന് മനസ്സിലാക്കുകയും .ലാപ്ടോപ്പിലെ നിരവധി ഫോൺ നമ്പറുകളിൽ ഡിപ്പോയിൽനിന്ന് വിളിച്ചു പക്ഷേ ആളെ കിട്ടിയില്ല ഒടുവിൽ സാധനങ്ങൾ ലേലത്തിൽവയ്ക്കുന്ന പട്ടികയിൽ ഉൾപ്പെടുത്താൻ വച്ചു രണ്ടു ദിവസം മുൻപ് കണ്ണൂർ ഡിപ്പോ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ സജിത് സദാ നന്ദൻവീണ്ടും ലാപ്ടോപ്പ് അടക്കം പരിശോധിച്ചു ബാഗിനുള്ളിൽ ഉണ്ടായിരുന്ന പ്രധാനപ്പെട്ട രേഖകളിൽ ഒരു ചെക്ക് ബുക്ക് കാണുകയും ചെക്ക് ബുക്കിൽ ഉണ്ടായിരുന്ന ഫോൺ നമ്പറിൽ വിളിച്ചപ്പോൾ അഖിലിനെ തന്നെ കിട്ടുകയും ചെയ്തു .    
തന്റെ വിലപിടിപ്പുള്ള ലാപ് ടോപ്പും പ്രധാനപ്പെട്ട രേഖകളുംഇനി ഒരിക്കലും തിരികെ കിട്ടുകയില്ല എന്ന വിഷമത്തിൽ കഴിഞ്ഞ അഖി ലിന് കെഎസ്ആർടിസിയിൽ നിന്നും വന്ന ആ ഫോൺ കോൾ മനസ്സിന് സന്തോഷം പകർന്നത് തന്നെ ആയിരുന്നു.
തിങ്കളാഴ്ച അഖിൽ കണ്ണൂർ ഡിപ്പോയിൽ എത്തുകയുംഎല്ലാ സാധനങ്ങളും കൈപ്പറ്റുകയും ഡിപ്പോ അധികൃതരോട് നന്ദി അറിയിക്കുകയുംചെയ്തു
ബാഗ് സൂക്ഷിച്ച വച്ച കണ്ടക്ടർ മോളി ഷൈജക്കും , അഖിലിനെ കണ്ടെ ത്താൻ ശ്രമിച്ച കണ്ണൂർ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ സജിത് സദാ നന്ദനും ടീം കെ എസ് ആർ ടി സി യുടെപ്രത്യേകം അഭിനന്ദനം അറിയിച്ചു കൊള്ളുന്നു
#ksrtc #cmd #Kannurdepot #Socialmediacell