ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം: 50 മരണം, 300 ലേറെ പേർക്ക് പരുക്ക്

ഒഡിഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച അപകടത്തിൽ 50 പേർ മരിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 300 ലേറെ പേർക്ക് പരുക്കേറ്റു. കോറമണ്ഡല്‍ എക്‌സ്പ്രസ്സ്, ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്.(Odisha Train Accident 50 Dead).അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ ദുഃഖം രേഖപ്പെടുത്തി.ഒഡിഷ മുഖ്യമന്ത്രി സ്ഥലെത്തി. 5 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. ചെന്നൈയിലും കണ്ട്രോൾ റൂം തുറന്നു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം നൽകും. പരുക്കേറ്റവർക്ക് 2 ലക്ഷവും ധനസഹായം നൽകും.പശ്ചിമ ബംഗാളിലെ ഷാലിമാർ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് ശേഷം 3.30നാണ് ട്രെയിൻ പുറപ്പെട്ടത്. നാളെ വൈകീട്ട് 4.50നാണ് ട്രെയിന് ചെന്നൈയിൽ എത്തേണ്ടിയിരുന്നത്. എന്നാല്‍ ഇന്ന് വൈകീട്ട് 6.30ഓടെ അപകടമുണ്ടാവുകയായിരുന്നു. പാളം തെറ്റിയ ബോഗികൾ പിന്നീട് മറ്റൊരു ട്രാക്കിലേക്ക് വീണു. ഇതിലേക്ക് യശ്വന്ത്പൂർ- ഹൗറ ട്രെയിനും വന്നിടിച്ചു. കോറമണ്ഡൽ എക്‌സ്പ്രസിന്റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്. നിരവധി പേർ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.

.