ശിവഗിരി : ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി ഇന്ന് ശിവഗിരിയില്‍ ഫലവൃക്ഷതൈകളുടെ വിതരണം ഉണ്ടായിരിക്കും. വൈകിട്ട് അഞ്ചിന് ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ വി ജോയി എം.എല്‍.എ. വിവിധയിനം തൈകളുടെ വിതരണം നിര്‍വ്വഹിക്കും. ഇളം തലമുറയിലേക്ക് പരിസ്ഥിതി സന്ദേശം പകരുന്നതിന്‍റെ ഭാഗമായി വിവിധ സ്കൂളുകളില്‍നിന്നും വന്നുചേരുന്ന വിദ്യാര്‍ത്ഥികള്‍ക്കാകും തൈ വിതരണത്തില്‍ മുന്‍ഗണന നല്‍കുന്നതെന്ന് ശിവഗിരി മഠം അറിയിച്ചു. ദിനാചരണത്തിന്‍റെ ഭാഗമായി രാവിലെ ഒന്‍പതിന് ശിവഗിരിയില്‍ മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി എന്നിവര്‍തൈകള്‍ നടും.