കേരളത്തിലെ അറിയപ്പെടുന്ന സൈക്കിളിസ്റ്റായിരുന്നു പോലീസ് ഉദ്യോഗസ്ഥനായ ഹിരൺരാജ്. തിരുവന്തപുരം വികാസ് ഭവനിൽ റൂറൽ എസ് പി ഓഫീസിലെ ഉദ്യോഗസ്ഥനാണ്.
നാലു ദിവസം മുൻപ് ബുധനാഴ്ച്ച കോവളം ഭാഗത്ത് സൈക്കിളിങ് പരിശീലനം നടത്തിക്കൊണ്ടിരിക്കെ നിയന്ത്രണം വിട്ട സൈക്കിൾ നിർത്തിയിട്ടിരുന്ന ലോറിയുടെ പിൻഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഉടൻ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. തിരുവന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് വൈകിട്ട് അഞ്ച് മണിയോടെ ഔദ്യോഗിക ബഹുമതികളോടെ കല്ലറയിലെ കുടുംബ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.