കള്ള നോട്ടുകളാണ് കണ്ടെടുത്തത്. നാഗര്‍കോവിലിനടുത്ത് വെമ്പനൂരിലുള്ള പെരിയ കുളത്തില്‍ നിന്നാണ് നോട്ടുകള്‍ കണ്ടെത്തിയത്. മീന്‍ പിടിക്കാന്‍ എറിഞ്ഞ വലയിലാണ് കള്ളനോട്ട് കുടുങ്ങിയത്.കുളത്തിന്റെ ഒരു വശത്ത് കര്‍ഷകര്‍ നെല്‍കൃഷി നടത്തി വരുന്നതിനാല്‍ വെമ്പനൂരിലുള്ള പെരിയ കുളത്തില്‍ വെള്ളത്തിന്റെ അളവ് കുറവാണ്. അതിനാല്‍ ആളുകള്‍ കുളത്തില്‍ മീന്‍ പിടിക്കാറുണ്ട്. അങ്ങനെ ശനിയാഴ്ച രാവിലെ വല എറിഞ്ഞപ്പോഴാണ് വലയില്‍ നോട്ട് കെട്ടുകള്‍ കുരുങ്ങിയത്.
പായല്‍ പിടിച്ച പ്ലാസ്റ്റിക് കവറിനുളളിലായിരുന്നു നോട്ട് കെട്ടുകള്‍. 100 വീതമുള്ള 2000 രൂപയുടെ 20 കെട്ടുകളായി 40 ലക്ഷം രൂപയാണ് കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഇരിണിയില്‍ പോലീസ് നോട്ടുകള്‍ പരിശോധിച്ചപ്പോഴാണ് കള്ളനോട്ടുകള്‍ ആണെന്ന് മനസിലായത്.നിലവില്‍ 2000 നോട്ടുകള്‍ കടകളില്‍ ആരും വാങ്ങുന്നില്ല മറിച്ച് ബാങ്കില്‍ കൊണ്ട് പോയി മാറ്റുന്ന സാഹചര്യം വന്നതിനാലാണ് വ്യാജ നോട്ടുകള്‍ കുളത്തില്‍ ഉപേക്ഷിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.