കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെ അജ്മാൻ വൺ ടവേഴ്സ് എന്ന താമസ സമുച്ചയത്തിലെ രണ്ടാം നമ്പർ ടവറിലാണ് തീപിടിത്തുണ്ടായത്. ഒരു മണിക്കൂറിനകം കെട്ടിടത്തിൽ താമസിക്കുന്നവരെ പൂർണമായും ഒഴിപ്പിച്ചു . സമീപത്തെ മറ്റു കെട്ടിടങ്ങളിലേക്ക് പടരും മുമ്പ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി അധികൃതർ പറഞ്ഞു. തീപിടിത്തതിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.