സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഈ മാസം 28 ന് ബലിപെരുന്നാൾ (ഈദുൽ അദ് ഹ). ഹജ്ജിലെ പ്രധാന ചടങ്ങായ അറഫാ സംഗമം 27 ന് നടക്കും.ദുൽഹജ് മാസപ്പിറവി ദൃശ്യമായതോടെ ഇന്ന് ഒന്നാം ദിവസം ആയിരിക്കുമെന്ന് സൗദി അറേബ്യൻ സുപ്രീംകോടതി പ്രഖ്യാപിച്ചു.ദുൽഹജ്ജ് മാസത്തിലെ പത്താം ദിവസമാണ് ബലിപെരുന്നാൾ ആചരിക്കുന്നത്. അറഫാ ദിനം ഒൻപതാം ദിവസവും.സൗദിക്കു പുറമേ ഒമാനിലും ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതായി ഒമാൻ വാർത്താ ഏജൻസി സ്ഥിരീകരിച്ചു. ഇതോടെ ജൂൺ 28 ന് ബലിപെരുന്നാൾ ആചരിക്കും.