അന്താരാഷ്ട്ര യോഗാദിനം. കേരള പോലീസ് സംഘടിപ്പിക്കുന്ന സംസ്ഥാന ദിനാഘോഷം ജൂൺ 21 രാവിലെ 7.30 ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിൽ

 
അന്താരാഷ്ട്ര യോഗാദിനം പോലീസിന്‍റെ എല്ലാ യൂണിറ്റുകളിലും വിപുലമായി ആചരിക്കും. കേന്ദ്ര ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ച കോമണ്‍ യോഗാ പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും ചടങ്ങ് സംഘടിപ്പിക്കുക. 

ജൂൺ 21 രാവിലെ 7.30 ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് സംസ്ഥാനതല ദിനാഘോഷം നടക്കുന്നത്. എല്ലാ ജില്ലകളിലും സ്പെഷ്യല്‍ യൂണിറ്റുകളിലും ബറ്റാലിയനുകളിലും യോഗാ ദിനാഘോഷ ചടങ്ങുകള്‍ സംഘടിപ്പിക്കും.

#keralapolice #yogaday2023 #InternationalYogaDay