*പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ജനറൽ നഴ്സിങ് പ്രവേശനം, 20% സീറ്റ് ആണ്‍കുട്ടികള്‍ക്ക് : ഇപ്പോള്‍ അപേക്ഷിക്കാം*

ആരോഗ്യവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നഴ്‌സിങ് സ്കൂളുകളിലെ ജനറൽ നഴ്‌സിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐച്ഛികവിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ്ടു അഥവാ തത്തുല്യപരീക്ഷ പാസ്സായവരാണ് അപേക്ഷിക്കേണ്ടത്. എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് പാസ്‌ മാർക്ക് മതി. സയൻസ് വിഷയങ്ങൾ പഠിച്ച അപേക്ഷകരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. ആകെ 365 സീറ്റുകളാണുള്ളത്. ഇതിൽ 20 ശതമാനം സീറ്റ്‌ ആൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷാഫോമും പ്രോസ്പെക്ടസും www.dhskerala.gov.in -ൽ ലഭിക്കും. അവസാന തീയതി: ജൂലായ് 20.