അരിവില കുറഞ്ഞു… ഒന്നും രണ്ടുമല്ല 20 രൂപ… കുറയാൻ കാരണം ‘കടുംകൈ’ പ്രയോഗം…

രണ്ടര പതിറ്റാണ്ടിൽ ഏറെയായി ആന്ധ്രയിൽ നിന്നുള്ള ജയ അരിയാണ് കേരള വിപണി കീഴടക്കിയിരുന്നത്. അരിവില കുതിച്ചുയർന്നതോടെ മൊത്തവ്യാപാരികൾ ഒരു ‘കടുംകൈ’ പ്രയോഗം നടത്തി. അതോടെ വില കിലോയ്ക്ക് 20 രൂപ കുറഞ്ഞു.വില വർധന തടയാ‍നാകാതെ സർക്കാർ നിഷ്ക്രിയമായി നിന്നപ്പോഴാണ് ബ്രോക്കർമാരുടെ പിന്തുണയോടെ മൊത്തവ്യാപാരികൾ ജാർഖണ്ഡ്, പഞ്ചാബ്, എന്നിവിടങ്ങളിൽ നിന്നു കുറഞ്ഞ വിലയ്ക്ക് അരി വാങ്ങാൻ തുടങ്ങിയതോടെ ആന്ധ്രയും വില കുറയ്ക്കാൻ നിർബന്ധിതമായതാണ് കുത്തനെ ഇടിയാൻ കാരണം. കൃഷി നാശം, പവർകട്ട് തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് വില കുത്തനെ ഉയർത്തുകയായിരുന്നു. ക്വിന്റലിനു 3700 രൂപയിൽ നിന്നു 5700 രൂപ ആയാണ് വർധിച്ചത്. ഇതോടെ കേരളത്തിൽ ചില്ലറ വിൽപന വില കിലോയ്ക്ക് 60– 62 രൂപയായി ഉയർന്നു. വില ക്രമാതീതമായി ഉയർന്നെങ്കിലും പൊതുവിപണിയിൽ ഇടപെടാൻ സർക്കാരിനു കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ അരി ബ്രോക്കർമാരുടെ സഹായത്തോടെ ജാർഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് വ്യാപാരികൾ അരി വാങ്ങാൻ തുടങ്ങി.1995നു ശേഷം ഇവർ ആദ്യമായാണ് വൻതോതിൽ പഞ്ചാബിൽ നിന്നു അരി വാങ്ങിയത്. ജാർഖണ്ഡിൽ നിന്ന് കിലോയ്ക്ക് 36–37 രൂപയ്ക്കും പഞ്ചാബിൽ നിന്നു 38– 39 രൂപയ്ക്കും അരി എത്തിച്ചു.വിപണി നഷ്ടമാകുമെന്ന നില വന്നതോടെ ആന്ധ്രയുടെ വില കുത്തനെ കുറയ്ക്കാൻ നിർബന്ധിതമായി. ഇപ്പോൾ ആന്ധ്ര അരി കിന്റൽ വില 3950– 3970 രൂപ (കിലോയ്ക്ക് 39.30– 39.70) ആണ് മൊത്തവില. ചില്ലറ വില വില 41 രൂപയായി കുറഞ്ഞു. റോസ് (ഉണ്ട)– 43.50, റോസ് (വടി) 51 രൂപയായും കുറഞ്ഞു.