കാര്യവട്ടത്ത് കളി ഉണ്ട്, 2023 ക്രിക്കറ്റ് വേള്‍ഡ് കപ്പിന്‍റെ മത്സര വേദികള്‍ പ്രഖ്യാപിച്ചു

ഇന്ത്യ 1983 ല്‍ ആദ്യമായി വേള്‍ഡ് കപ്പ് നേടിയതിന്‍റെ നാല്‍പതാം വാര്‍ഷികത്തില്‍ രാജ്യം മറ്റൊരു വേള്‍ഡ് കപ്പിന് വേദിയാവുകയാണ്. ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ വേദികളില്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഇടപിടിച്ചു.സന്നാഹമത്സരമാണ് കാര്യവട്ടത്ത് അരങ്ങേറുന്നത്.ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന ഉദ്ഘാടന മത്സരവും നവംബര്‍ 19ന് നടക്കുന്ന ഫൈനല്‍ മത്സരവും ഗുജറാത്ത് അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കും. ദില്ലി, കൊൽക്കത്ത, മുംബൈ, ധര്‍മ്മശാല, ലക്നൗ,പുണെ,ഹൈദരാബാദ്,ചെന്നൈ,ബെംഗളൂരു എന്നിവിടങ്ങളാണ് മറ്റു വേദികൾ.ഇന്ത്യയും ഓസ്‌ട്രേലിയും തമ്മിലുള്ള മത്സരം ഒക്ടോബര്‍ 8 ന് ചെന്നൈയിൽ നടക്കും. ഇതിനുപുറമേ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ( ഒക്ടോബര്‍ 11, ദില്ലി ), ഇന്ത്യ – പാകിസ്ഥാൻ ( ഒക്ടോബര്‍ 15, അഹമ്മദാബാദ് ), ഇന്ത്യ -ബം​ഗ്ലാദേശ് ( ഒക്ടോബര്‍ 19, പൂനെ) , ഇന്ത്യ- ന്യൂസിലന്റ് ( ഒക്ടോബര്‍ 22, ധര്‍മ്മശാല ), ഇന്ത്യ-ഇം​ഗ്ലണ്ട് ( ഒക്ടോബര്‍ 29, ലഖ്‌നൗ ) , ഇന്ത്യ- ക്വാളിഫയര്‍ 2 ( നവംബര്‍ 2, മുംബൈ ), ഇന്ത്യ-സൗത്ത് ആഫ്രിക്ക ( നവംബര്‍ 5, കൊല്‍ക്കത്ത ), ഇന്ത്യ -ക്വാളിഫയര്‍ 1 ( നവംബര്‍ 11, ബെംഗളൂരു ) എന്നിവിടങ്ങളിൽ നടക്കും.