സി.എച്ച്.എം.എം. കോളേജിൽ എൻ എസ് എസ് സപ്തദിന ക്യാമ്പ് 'ദ്യുതി-2023' തുടക്കമായി.....

കല്ലമ്പലം :ചാവർകോട് സി എച് എം എം കോളേജിലെ സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി നടത്തുന്ന സപ്ത ദിന ഗ്രാമീണ സഹവാസ ക്യാമ്പ് *ദ്യുതി 2023* തിരുവനന്തപുരം ജില്ലയിലെ ഇലകമൺ ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. മാറ്റത്തിനായി ജ്വാലിക്കട്ടെ യുവത്വം എന്ന ആശയം ഉയർത്തിപിടിക്കുന്ന ക്യാമ്പിന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൂര്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ലൈജു രാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനിൽകുമാർ, പഞ്ചായത്ത്‌ മെമ്പര്മാരായ ഷെൻസി, വിനോജ് വിശാൽ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റീന, കോളേജ് കനിവ് കോർഡിനേറ്റർ റഫീക്ക ബീഗം, അസിസ്റ്റന്റ് പ്രൊഫസർ മിനു എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് പ്രൊഫസർ സുജിത്ര സ്വാഗതവും ക്യാമ്പ് കോർഡിനേറ്റർ ഐശ്വര്യ നന്ദിയും പറഞ്ഞു.

ക്യാമ്പിനെ തുടർന്ന് നാളെ മുതൽ വൈവിധ്യങ്ങളായ പരിപാടികൾ പഞ്ചായത്തിൽ നടക്കും. ശൂചികരണ പ്രവർത്തനങ്ങൾ, ബോധവത്കരണ ക്ലാസുകൾ, മരം നടീൽ, പച്ചക്കറി തോട്ട നിർമാണം, തെരുവ് നാടകം, പഞ്ചായതും ഇതര സ്ഥാപന സന്ദർശനം എന്നിവ നടക്കും. ക്യാമ്പ് 17നു സമാപിക്കും