കേരളത്തിൽ രണ്ട് ദിവസത്തേക്ക് തീയേറ്ററുകൾ അടച്ചിടാൻ തീരുമാനം.തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റേതാണ് തീരുമാനം. 2018 സിനിമ കരാർ ലംഘിച്ച് ഒടിടിക് നേരത്തെ നൽകിയതിൽ പ്രതിഷേധിച്ചാണ് തീരുമാനം.മുമ്പും ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്ത് എത്തിയിരുന്നു.അതേ സമയം, തീയേറ്ററിൽ എത്തുന്ന മലയാള സിനിമകളുടെ ഒടിടി റിലീസ് ആറു മാസത്തിനുശേഷമാക്കാൻ നിയമനിർമാണമുൾപ്പെടെ നടപടികൾക്ക് സർക്കാരിനോട് ആവശ്യപ്പെടാനിരിക്കുകയാണ് തീയേറ്റർ ഉടമാ സംഘടന ഫിയോക്. ഇപ്പോൾ 42 ദിവസത്തെ ഇടവേളയ്‌ക്കുശേഷമാണ് ഒടിടി റിലീസ് എങ്കിലും തിയറ്ററുകളിൽ ആളെത്തുന്നില്ല. വരുമാനമില്ലാതായ തീയേറ്ററുകൾ ജപ്‌തിയിലും അടച്ചുപൂട്ടൽ ഭീഷണിയിലുമാണ്. മലയാളം വെബ് സിരീസുകളുടെ വരവോടെ തീയേറ്ററുകൾ കടുത്ത പ്രതിസന്ധിയിലാകും എന്നാണ് ഫിയോക് പറയുന്നത്.