*200 കടന്ന് മത്തിയും അയലയും; മീനിന് പൊള്ളുന്ന വില*

ട്രോളിങ് നിരോധനം തുടങ്ങിയതോടെ മീൻവിലയിൽ കുതിച്ചുചാട്ടം. മീനിന്റെ ലഭ്യത കുറഞ്ഞു. അപ്രതീക്ഷിതമായി കാലാവസ്ഥ മാറുന്നതിനാൽ പലതീരങ്ങളിലും മത്സ്യത്തൊഴിലാളികൾക്കു കടലിലിറങ്ങാനാകുന്നില്ല. ചെത്തി, അർത്തുങ്കൽ, ചേന്നവേലി, തൈക്കൽ തുടങ്ങിയ പ്രദേശങ്ങളിലെ സ്ഥിതി രൂക്ഷമാണ്. വള്ളങ്ങളിലും പൊന്തുവള്ളത്തിലുമാണ് ഇപ്പോൾ മത്സ്യബന്ധനം.‌

മുൻകാലങ്ങളിൽ 100 കൊട്ട മത്സ്യം ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 40 കൊട്ട മത്സ്യം പോലും ലഭിക്കുന്നില്ലെന്നാണു മത്സ്യത്തൊഴിലാളികൾ പറയുന്നത്.

ട്രോളിങ് നിരോധനത്തിനു മുൻപ് കിലോയ്ക്ക് മത്തിക്ക് 80 മുതൽ 100 രൂപ വരെയാണു വിലയെങ്കിൽ ഇപ്പോൾ 160 മുതൽ 200 രൂപ വരെയെത്തി.