തൃശൂര്‍: മുഴം കണക്കിന് മുല്ലപ്പൂ വിറ്റാൽ ഇനി 2000 രൂപ പിഴ. തൃശൂർ നഗരത്തിൽ മുല്ലപ്പൂ മുഴം കണക്കാക്കി വിറ്റതിന് പിഴ ഈടാക്കി ലീഗൽ മെട്രോളജി വിഭാഗം. തൃശൂർ സ്വദേശി വെങ്കിടാചലം നൽകിയ പരാതിയിലാണ് നടപടി. പൂക്കടകളിൽ മുഴം കണക്കാക്കി മുല്ലപ്പൂ വിൽക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. എന്നാൽ ഇനി മുതൽ ഒരു മുഴം പൂവെന്ന് ചോദിച്ചാൽ ലഭിക്കുക മീറ്റർ കണക്കിനാകും. തൃശൂർ നഗരത്തിലെ പൂക്കടകളിലെ മുഴം കണക്കിന് തടയിട്ടത് വെങ്കിടാചലം നൽകിയ പരാതിയാണ്.