ഗാന്ധിനഗറിൽ ഈ ചെറു പ്രായത്തിൽ തന്നെ ഇത്രയും അറിയപ്പെടുന്ന ഒരു വിദഗ്ധ ഡോക്ടർ വേറെ ഇല്ലന്നു തന്നെ പറയാം.
അദ്ദേഹത്തിന്റെ ജീവിതത്തിൽ ൽ 12-14 മണിക്കൂറും ജോലിയിൽ ആണ്.ചിലപ്പോൾ അതിലും കൂടാം എങ്കിലും കൃത്യമായി ജിംൽ പോയിരുന്നു, ക്രിക്കറ്റ് കളിക്കുമായിരുന്നു, സ്‌മോക്കിങ് ഇല്ല. രാത്രി 2 മണിക്ക് ഒരു നെഞ്ചു വേദന തോന്നിയിട്ട് അദ്ദേഹം ഹോസ്പിറ്റലിൽ പോയി ഇ.സി.ജി എടുത്തു നോക്കി.ഇ.സി.ജി അത് വളരെ നോർമ്മലും ആയിരുന്നപ്പോൾ ചിലപ്പോൾ അസിഡിറ്റി ആകും എന്ന് കരുതി വീട്ടിൽ പോയതാണ്.
6 മണിക്ക് അദ്ദേഹം ബോധരഹിതനായി കിടക്കുന്ന കണ്ട ഭാര്യ ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും അദ്ദേഹത്തിന്റെ ഹൃദയം ഏറെക്കുറെ തന്നെ പ്രവർത്തനം നിലച്ചിരുന്നു. ഇ.സി.ജി നോർമൽ ആണെങ്കി ലും,ബ്ലോക്ക് ഇല്ലെങ്കിലും ഹാർട്ട് അറ്റാക്ക് ഉണ്ടാകുവാനുള്ള സാധ്യത ഇപ്പോൾ വളരെ കൂടുതലായി കാണുന്നു.
അതിന്റെ കാരണം തന്നെ ഡോക്ടർമാർ പറയുന്നത് ക്രമരഹിതമായ ഹൃദയതാളം മൂലം ഹൃദയം നിശ്ചലമാകുകയും,അതിന്റെ എല്ലാ പ്രവർത്തനങ്ങളും നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനു കാരണം.ഇങ്ങനെ
ക്രമരഹിതമായ വൈദ്യുത പ്രേരണകളുടെ ഫലമായി ശരീരത്തിന് ആവശ്യമായ ഓക്സിജൻ അടങ്ങിയ രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് കഴിയില്ല.അപ്പോൾ സ്വഭാവികമായി ബ്രയിനിലേക് ഉള്ള ബ്ലഡ് സഞ്ചാരം കുറയും ശരീരം ബോധമില്ലാത്ത പോലെ ആവുകയും 8 മിനിറ്റിനുള്ളിൽ ശരീരത്തിന്റെ എല്ലാ അന്തരിക അവയവ
ത്തിന്റെയും പ്രവർത്തനം നിലയ്ക്കുകയും ചെയ്യും. കോറോണ വന്നതിനു ശേഷം ചെറുപ്പക്കാരിൽ ഇപ്പോൾ കൂടുതലും ഉണ്ടാകുന്നതും ഇങ്ങനെ ആണ്.
നമ്മുടെ മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കുക,ഫാസ്റ്റ്ഫൂഡ് പോലുള്ള ആഹാരങ്ങൾ കഴിവതും ഉഴിവാക്കുക.
നന്നായി ഉറങ്ങുക.