കല്ലമ്പലം∙ഞെക്കാട് ഗവ.വിഎച്ച്എസ്എസിൽ വിഎച്ച്എസ് വിഭാഗത്തിൽ ഡയറ്ററിക്
എയ്ഡ് അധ്യാപകന്റെ ഒഴിവുണ്ട്. എംഎസ്‌സി ഓഡിയോളജി ബിരുദം ഉള്ളവർക്ക്
അപേക്ഷിക്കാം. അഭിമുഖം തിങ്കൾ രാവിലെ 11ന്.
പോത്തൻകോട് ∙ വെമ്പായം കന്യാകുളങ്ങര ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ്, ഫിസിക്കൽ
എഡ്യൂക്കേഷൻ, ഫുൾടൈം മീനിയൽ എന്നി താൽക്കാലിക ഒഴിവുകളിലേക്ക് 19ന് രാവിലെ
11ന് അഭിമുഖം നടക്കും.
ആറ്റിങ്ങൽ ∙ ഗവ. പോളിടെക്നിക് കോളജിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്
വിഭാഗത്തിൽ താൽക്കാലിക ഒഴിവിലേക്ക് 19ന് രാവിലെ 10.30ന് അഭിമുഖം നടക്കും.
തിരുവനന്തപുരം∙ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി
വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ്, ഫിസിക്സ്, ഹിന്ദി വിഷയങ്ങളിൽ ദിവസ വേതന
അടിസ്ഥാനത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുകളുമായി
30ന് ഉച്ചയ്ക്ക് 2.30ന് സ്കൂളിൽ അഭിമുഖത്തിന് ഹാജരാകണം.
തിരുവനന്തപുരം ∙ ആറാമട കുന്നപ്പുഴ എൽപി സ്കൂളിലെ അധ്യാപക ഒഴിവിലേക്ക് നിയമിക്കാൻ 19ന് രാവിലെ 10ന് സ്കൂളിൽ അഭിമുഖം നടത്തും.
മലയിൻകീഴ് ∙ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം
ഫിസിക്സ്, കെമിസ്ട്രി അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 23ന്
രാവിലെ 10.30ന് നടക്കും. ഫോൺ :9447902386
കാട്ടാക്കട ∙ കണ്ടല സർക്കാർ ഹൈസ്കൂളിൽ യുപി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 19ന് രാവിലെ 10 ന് നടക്കും.
നെടുമങ്ങാട്∙ ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്.എസ്.ടി മ്യൂസിക്
അധ്യാപക ഒഴിവിലേക്ക് (ദിവസ വേതന അടിസ്ഥാനത്തിൽ) അഭിമുഖം ഇന്നു രാവിലെ 11ന്
സ്കൂളിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫിസിൽ
ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
തെറപ്പിസ്റ്റുകൾ
കല്ലമ്പലം∙നാവായിക്കുളം പഞ്ചായത്തിൽ തെറപ്പി സെക്‌ഷനുകൾ നടത്തുന്നതിന്
സ്പീച്ച്,ബിഹേവിയർ,ഒക്യുപേഷനൽ,ഫിസിയോ തെറപ്പിസ്റ്റുകളെ ആവശ്യമുണ്ട്.
യോഗ്യരായവർ 30ന് മുൻപ് ഐസിഡിഎസ് സൂപ്പർ വൈസർ,നാവായിക്കുളം
പഞ്ചായത്ത്,നാവായിക്കുളം പി.ഒ,പിൻ–695603 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
ലാബ് ടെക്നിഷ്യൻ
കിളിമാനൂർ∙ മുളയ്ക്കലത്തുകാവിൽ പ്രവർത്തിക്കുന്ന കിളിമാനൂർ കുടുംബാരോഗ്യ
കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യന്റെ ഒഴിവിലേക്ക് ഇന്റർവ്യൂ 21ന് രാവിലെ 11ന്
കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും.
ജോബ് ഫെയർ നാളെ
തിരുവനന്തപുരം ∙ നാഷനൽ എംപ്ലോയ്മെന്റ് സർവീസ് (കേരളം) വകുപ്പിന്റെ
നേതൃത്വത്തിൽ തിരുവനന്തപുരം മോഡൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ജില്ലാ മോഡൽ
എക്സ്ചേഞ്ചും കുറ്റിച്ചൽ ലൂർദ് മാതാ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുമായി
സഹകരിച്ച് നാളെ ജോബ് ഫെയർ നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ
എൻസിഎസ് ഐഡി ലഭ്യമാക്കണം. വിവരങ്ങൾക്ക് 0471 2992609.
സീറ്റ് ഒഴിവ്
തിരുവനന്തപുരം∙ മുട്ടട ടെക്നിക്കൽ എച്ച്എസ്എസിൽ പ്ലസ് വൺ സയൻസ് ബാച്ചിൽ
സീറ്റ് ഒഴിവുണ്ട്. വിദ്യാർഥികൾ ആധാറിന്റെയും മാർക്ക് ലിസ്റ്റിന്റെയും
പകർപ്പുമായി നേരിട്ട് എത്തി അപേക്ഷ നൽകണം. ഫോൺ: 04712543888
പരാതി പരിഹാര യോഗം; തിരുവനന്തപുരം∙ അസം റൈഫിൾസ്, സിആർപിഎഫ്
എന്നിവയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുടെ പരാതികൾ പരിഹരിക്കുന്നതിന്
പള്ളിപ്പുറം സിആർപിഎഫ് ഗ്രൂപ്പ് സെന്ററിൽ 24ന് 11ന് യോഗം ചേരും. സിആർപിഎഫ്
ഗ്രൂപ്പ് സെന്റർ ഡിഐജിപി വിനോദ് കാർത്തിക് അധ്യക്ഷത വഹിക്കും.
സൗജന്യ യോഗക്ലാസ്
തിരുവനന്തപുരം∙ ലോക യോഗദിനത്തിനോടനുബന്ധിച്ച് ശ്രീനാദം ആർട്സ് അക്കാദമി
നടത്തുന്ന സൗജന്യയോഗ ക്ലാസ് 21 മുതൽ ഒരാഴ്ച ഉണ്ടാകും. വിവരങ്ങൾക്ക്
6238657634, 8075144706.
ബി.വോക്ക് അഗ്രികൾചർ അഡ്മിഷൻ
വെള്ളനാട്∙ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിന്റെ ബി.വോക്ക്
അഗ്രികൾചർ ഡിഗ്രി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, വിഎച്ച്എസ്‌സി
(അഗ്രികൾചർ) പാസായവർക്ക് അപേക്ഷിക്കാം. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ
സ്കിൽ നോളജ് പാർട്നറായ വെള്ളനാട് മിത്രനികേതൻ പീപ്പിൾസ് കോളജിൽ ആണ്
നടത്തുക. അപേക്ഷാഫോമിനും മറ്റു വിവരങ്ങൾക്കും പ്രിൻസിപ്പൽ, മിത്രനികേതൻ
പീപ്പിൾസ് കോളജ്, വെള്ളനാട് എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ:
8281114473, 9446701529. ഇ.മെയിൽ: kvmitraniketan@gmail.com
ആനുകൂല്യ വിതരണം
നെടുമങ്ങാട്∙ നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഗതി രഹിത
ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യ വിതരണം സംഘടിപ്പിച്ചു. ആനുകൂല്യ
വിതരണോദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ നിർവഹിച്ചു. സ്റ്റാൻഡിങ്
കമ്മിറ്റി ചെയർമാൻ ബി.സതീശൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ രാജേന്ദ്രൻ, ശ്യാമള,
സി.ഡി.എസ് ചെയർപഴ്സൻമാരായ സീനത്ത് അസീസ്, റീജ നസീർ എന്നിവർ പ്രസംഗിച്ചു.
ട്രെയിൻ റദ്ദാക്കി :
തിരുവനന്തപുരം ∙ ഓച്ചിറ– കായംകുളം
സെക്‌ഷനിൽ പാലം പണി നടക്കുന്നതിനാൽ കൊല്ലത്തു നിന്ന് 18 ന് പുലർച്ചെ 3.45
ന് പുറപ്പെടേണ്ട ആലപ്പുഴ മെമു എക്സ്പ്രസ് സ്പെഷൽ (06014) സർവീസ് റദ്ദാക്കി.
ഒന്നാം വർഷ ഡിഗ്രി പ്രവേശനം
ചിറയിൻകീഴ്∙ അഴൂരിൽ യൂണിവേഴ്സിറ്റി ഇൻറ്റിറ്റ്യൂട്ട് ഓഫ്
ടെക്നോളജി(യുഐടി)യിൽ ഒന്നാം വർഷ ഡിഗ്രി കോഴ്സ് പ്രവേശനത്തിനായുള്ള അപേക്ഷകൾ
ക്ഷണിച്ചു. എസ്‌സി,എസ്‌ടി,ഒബിസി,ഒഇഡി,ഫിഷർമെൻ വിഭാഗത്തിൽ പെട്ട
വിദ്യാർഥികൾക്കു ഫീസിളവുണ്ട്. കൂടുതൽ വിവരങ്ങൾക്കു ഫോൺ.0470–263444,
9447147318. വാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.