എസ് എസ് എഫ് മുപ്പതാമത് തിരുവനന്തപുരം ജില്ല സാഹിത്യോത്സവ് ജൂലൈ 15,16 തീയതികളിൽ കണിയാപുരം അണ്ടൂർക്കോണത്ത് വേദിയാകും

കണിയാപുരം : എസ് എസ് എഫ് മുപ്പതാമത് തിരുവനന്തപുരം ജില്ല സാഹിത്യോത്സവ് ജൂലൈ 15,16 തീയതികളിൽ കണിയാപുരം അണ്ടൂർക്കോണത്ത് വേദിയാകും. ജില്ലാ സാഹിത്യോത്സവിന് അനുബന്ധമായി ചർച്ചകൾ, കലാസ്വാദനങ്ങൾ, മത്സര പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും. സി ആർ പി എഫ് വിളയിൽ ബിൽഡിംഗ് ഹാളിൽ നടന്ന യോഗം ജില്ല പ്രസിഡന്റ് സിദ്ദീഖ് ജൗഹരിയുടെ അദ്ധ്യക്ഷതയിൽ സയ്യിദ് മുസ്തഫ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കണിയാപുരം സോൺ ജന.സെക്രട്ടറി ഷാജഹാൻ സി ആർ പി എഫ്, എസ് വൈ എസ് കണിയാപുരം സോൺ ജന.സെക്രട്ടറി ത്വാഹ കാര്യവട്ടം, സാജിദ് സഖാഫി സംസാരിച്ചു. എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഫായിസ് സ്വാഗതവും ജില്ല എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് മുഈനി നന്ദിയും പറഞ്ഞു. ജില്ലയിലെ 175 യൂണിറ്റ്, 22 സെക്റ്റർ, 5 ഡിവിഷൻ തലങ്ങളിൽ നിന്നും മത്സരിച്ചു ജയിച്ചവരാണ് ജില്ലാ സാഹിത്യോത്സവിൽ മാറ്റുരക്കുന്നത്.

സ്വാഗത സംഘം

ചെയർമാൻ : സയ്യിദ് മുസ്തഫ കോയ തങ്ങൾ

ജനറൽ കൺവീനർ : ഷാജഹാൻ Crpf

ഫിനാസ് കൺവീനർ: സാജിദ് സഖാഫി

കോർഡിനേറ്റർ : ഫായിസ് കുറ്റ്യാടി

വൈസ് ചെയർമാൻ :
ഹബീബുല്ലാഹ് സഖാഫി
ഹുസൈൻ നജാഹി
നിസാമുദ്ധീൻ പെരുമാതുറ
അഷ്‌റഫ്‌ സാർ അവനഞ്ചേരി

കൺവീനേഴ്സ്

താഹ കാര്യവട്ടം
ഇർഷാദ് അണ്ടൂർക്കോണം
ഷാജഹാൻ അണ്ടൂർകോണം
ഹാരിസ് കാവോട്ടുമുക്ക്
അർഷാദ് വെള്ളൂർ