ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് TR. മനോജ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെ.സജികുമാർ, ബൻഷാ ബഷീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.ജയകാന്ത്, പോങ്ങനാട് രാധാകൃഷ്ണൻ, കെ.ലാലു,ജി.ബിന്ദു തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
നൂറിലധികം കുടുംബങ്ങൾക്ക് ഗുണപ്പെടുന്ന ഈ പദ്ധതി യാഥാർത്യമാകുന്നതിലൂടെ ഈ മേഖലയിൽ വർഷങ്ങളായി നിലനിന്നിരുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം ഒരു പരിധിവരെ പരിഹരിക്കപ്പെടുമെന്നാണ് വിശ്വസിക്കുന്നത്.