പോളിടെക്നിക്കിലെ 2023-24 അധ്യയന വര്‍ഷ റെഗുലര്‍ ഡിപ്ലോമ പ്രവേശനത്തിന് 14 മുതല്‍ 30 വരെ അപേക്ഷിക്കാം.

പോളിടെക്നിക്കിലെ 2023-24 അധ്യയന വര്‍ഷ റെഗുലര്‍ ഡിപ്ലോമ പ്രവേശനത്തിന് 14 മുതല്‍ 30 വരെ അപേക്ഷിക്കാം. സംസ്ഥാനത്തെ മുഴുവൻ സര്‍ക്കാര്‍, എയിഡഡ്, ഐഎച്ച്‌ആര്‍ഡി, കേപ് സ്വാശ്രയ പോളിടെക്നിക്കിലേക്കും സംസ്ഥാന അടിസ്ഥാനത്തിലാണ് പ്രവേശനം.

കേരള സര്‍ക്കാര്‍/ ഐഎച്ച്‌ആര്‍ഡി /കേപ് പോളിടെക്നിക്കിലെ മുഴുവൻ സീറ്റിലേക്കും എയിഡഡ് പോളികളിലെ 85 ശതമാനം സീറ്റുകളിലേക്കും, സ്വാശ്രയ പോളിടെക്നിക്കുകളിലെ 50 ശതമാനം സര്‍ക്കാര്‍ സീറ്റിലേക്കുമാണ് ഓണ്‍ലൈൻ വഴി പ്രവേശനം .

ടിഎച്ച്‌എസ്‌എല്‍സി, വിഎച്ച്‌എസ്‌ഇ പാസായവര്‍ക്ക് യഥാക്രമം 10, 2 ശതമാനം വീതം സംവരണം ഉണ്ട്.

വിഎച്ച്‌എസ്‌ഇ പാസായവര്‍ക്ക് അവരുടെ ട്രേഡുകള്‍ അനുസരിച്ചാണ് ബ്രാഞ്ചുകള്‍ തെരഞ്ഞെടുക്കാൻ ആകുക.

ഭിന്നശേഷിയുള്ളവര്‍ക്ക് 5 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. എസ് സി/ എസ് ടി, ഒഇസി, എസ്‌ഇബിസി വിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള സംവരണവുമുണ്ട്.

മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്.

ഒരു വിദ്യാര്‍ഥിക്ക് 30 ഓപ്ഷനുകള്‍ വരെ നല്‍കാം. പൊതു വിഭാഗങ്ങള്‍ക്ക് 200 രൂപയും പട്ടിക ജാതി/ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്.

അപേക്ഷ സമര്‍പ്പിക്കുന്നതിനു മുൻപായി
*polyadmission.org*
 എന്ന വെബ്സൈറ്റ് മുഖേന വണ്‍ ടൈം രജിസ്ട്രേഷൻ പ്രക്രിയ ഫീസടച്ച്‌ പൂര്‍ത്തിയാക്കണം.