*ശസ്ത്രക്രിയയ്ക്കിടെ 13 കാരി മരിച്ചതായി റിപ്പോർട്ട്*

 ചികിത്സാ പിഴവിനെ തുടർന്ന് 13കാരി മരിച്ചതായി പരാതി.
 തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനിയും നെല്ലിമൂട് സെന്റ് കോൺവെന്റിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമായ എ എസ് അനീനയാണ് മരണപ്പെട്ടത്. തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
   നട്ടെല്ലിന് പുറകിലെ ശസ്ത്രക്രിയയുടെ ഭാഗമായാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.
 കുട്ടിയുടെ മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തിച്ചിട്ടുണ്ട്.
  ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. 
   ശസ്ത്രക്രിയയ്ക്ക് ആവശ്യമായ കൺസെന്റ് ലെറ്റർ ഒപ്പിട്ടു നൽകിയിട്ടുണ്ടെന്നും അതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു.
 പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുള്ളതായി അറിയുന്നു.
 ശാസ്ത്രക്രിയയ്ക്കിടയിൽ ഉണ്ടായ കാർഡിയാക് അറസ്റ്റ് ആയിരിക്കാം മരണകാരണമെന്നും റിപ്പോർട്ട് ഉണ്ട് . തിരുവനന്തപുരം സബ് കളക്ടർ ഉൾപ്പെടെയുള്ളവർ മെഡിക്കൽ കോളേജിൽ എത്തി .