തിരുവനന്തപുരം: നെടുമങ്ങാട് മഞ്ച എൽ പി എസ് സ്കൂളിൽ അറബിക് അധ്യാപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചൽ സ്വദേശി അഖിൽ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ സ്കൂളിൽ എത്തിയ അധ്യാപകൻ 10.30 ഓടെ ഗുളിക കഴിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. എന്നാൽ ഗുളിക കഴിച്ച ശേക്ഷം ഈ അധ്യാപകൻ തന്നെ ദിശ നമ്പരിൽ വിളിച്ച് അറിയിച്ചു. തുടർന്ന് ആശുപത്രി അധികൃതർ പ്രധാന അധ്യാപികയെ ബന്ധപ്പെടുകയായിരുന്നു.സ്കൂളിലെ മറ്റ് അധ്യാപകരും സഹപ്രവർത്തകരും സംഭവം അറിഞ്ഞതു തന്നെ പ്രധാന അധ്യാപികയെ ദിശയിൽ നിന്നും വിളിച്ചപ്പോഴാണ്. ഉടൻ തന്നെ അധ്യാപകരും മറ്റും ചേർന്ന് അഖിലിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇപ്പോൾ ഈ അധ്യാപകനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. 12 ഉറക്ക ഗുളിക കഴിച്ചതായാണ് അധ്യാപകൻ ഡോക്ടറോട് പറഞ്ഞത്. കുടുംബ പ്രശ്നമാണ് ജീവനൊടുക്കാനുള്ള ശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)