ശിവഗിരി: ശ്രീനാരായണഗുരുദേവ ദര്‍ശനത്തില്‍ ശാസ്ത്രീയവും ആധികാരികവുമായ ചിന്തയും പഠനവും പ്രഭാഷണവും നടത്താനാഗ്രഹിക്കു ന്നവര്‍ക്കായി ശിവഗിരി മഠം നടത്തുന്ന രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന സാധനാപഠന കോഴ്സിന്‍റ ആദ്യബാച്ച് ജൂലൈ 10 ന് ആരംഭിക്കും. ആദ്യബാച്ചില്‍ 30 പേരാണുണ്ടാവുക. പ്രായഭേദമെന്യേ ആശ്രമോചിതമായി താമസിച്ച് പഠിതാക്കള്‍ കോഴ്സില്‍ സംബന്ധിക്കും. താമസിയാതെ അടുത്ത ബാച്ചും ആരംഭിക്കും. പഠിതാക്കള്‍ക്ക് സൗകര്യങ്ങളെല്ലാം ശിവഗിരി മഠം ഒരുക്കും. പഠനാനന്തരം പ്രത്യേകം സര്‍ട്ടിഫിക്കറ്റും നല്‍കും.
ഗുരുദേവചരിതവും കൃതികളും വേദാന്തവുമാണ് പാഠ്യവിഷയങ്ങള്‍. മഠത്തിലെ സംന്യാസിശ്രേഷ്ഠരും മറ്റാചാര്യന്‍മാരും ക്ലാസ്സുകള്‍ നയിക്കും. പ്രഥമ ബാച്ചില്‍ ഉള്‍പ്പെട്ടിട്ടുള്ള വരെ ഇതിനകം അറിയിച്ചിട്ടുണ്ട്. രണ്ടാമത്തെ ബാച്ചിന്‍റെ തീയതി വൈകാതെ അറിയിക്കും. രജിസ്റ്റര്‍ ചെയ്യുന്നതിന് ഇനിയും അവസരമുണ്ട് .കൂടുതല്‍ വിവരങ്ങള്‍ക്ക് : ശിവഗിരി മഠം പി.ആര്‍.ഒ. ഫോണ്‍: 9447551499