കഴിഞ്ഞ 23 ന് വൈകിട്ട് ആലംകോട് കൊച്ചുവിളയിൽ രാത്രി 8.30ന് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഹിൽ മുഹമ്മദ് അന്തരിച്ചു. 10 വയസ്സായിരുന്നു.
കബറടക്കം : ഇന്ന് ഉച്ചക്ക് ശേഷം അരുവിക്കര മുസ്ലീം ജമാഅത്ത് പള്ളിയിൽ നടക്കും. ആലംകോട് മുസ്ലിംപള്ളിക്ക് പുറകുവശത്തെ മുന്നാസ് വീട്ടിലാണ് താമസം . അബുദാബിയിൽ ജോലിയുള്ള അരുവിക്കര സ്വദേശി ഷെഫീക്കാണ് പിതാവ്. ആലംകോട് സ്വദേശി നസ്നയാണ് മാതാവ് . സെഹറ ഫാത്തിമ ഏക സഹോദരി .
പ്രമുഖ കോൺഗ്രസ്സ് നേതാവായിരുന്ന പരേതനായ എച്ച് എം ചരുവിളയുടെ പൗത്രിയുടെ മകനാണ് അഹിൽ മുഹമ്മദ്. ആലംകോട് ലവ് ഡെയൽ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.
കഴിഞ്ഞ 18 നാണ് ഷെഫീക്ക് നാട്ടിലെത്തിയത് . 23 ന് പിതാവും മകനുമായി ഹോട്ടലിൽ നിന്നും ആഹാരം വാങ്ങാനായി കാറിൽ പോകുമ്പോഴാണ് തിരുവനന്തപുരം ഭാഗത്തു നിന്നും വന്ന മറ്റൊരു കാറുമായി അപകടത്തിൽ പെട്ടത്. ഉടൻ തന്നെ KTCT ആശുപത്രിയിൽ എത്തിച്ചു . പരിക്ക് ഗുരുതരമായതിനാൽ തുടർന്നു തിരുവനന്തപുരം കിംസ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 8.45 നായിരുന്നു അന്ത്യം സംഭവിച്ചത്
അപകടത്തിൽ കാലിന് പൊട്ടലുണ്ടായ ഷെഫീക്കിനെ ശസ്ത്രക്രീയക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ചെയ്തത്.