ശിവഗിരി : ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്‍റായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ 22-ാമത് സമാധിദിനം നാളെ ശിവഗിരിയില്‍ ആചരിക്കും.
സമാധി സ്ഥാനത്ത് രാവിലെ പത്തിന് പ്രത്യേക പൂജകളും പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. ശിവഗിരി മഠത്തിലെ സംന്യാസിമാരും ബ്രഹ്മചാരിമാരും അന്തേവാസികളും സംബന്ധിക്കും.