നെയ്യാറ്റിൻകര : ഗതാഗതക്കുരുക്ക് മൂലം മെഡിക്കല്‍ പ്രവേശന പരീക്ഷാ കേന്ദ്രത്തില്‍ എത്താന്‍ വിഷമിച്ച വിദ്യാര്‍ഥിനിക്ക് രക്ഷകരായി ഫയര്‍ ഫോഴ്സ് രങ്ങത്തെത്തി.
ഫയര്‍ ഫോഴ്സ് വാഹനത്തില്‍ അതിവേഗം പരീക്ഷ കേന്ദ്രത്തില്‍ എത്തിച്ചതോടെ വിദ്യാര്‍ഥിനിക്ക് കൃത്യസമയത്ത് പരീക്ഷ എഴുതാന്‍ സാധിച്ചു. കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഡിപ്പാര്‍ട്മെന്റ് തന്നെയാണ് വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്.
മെഡിക്കൽ പ്രവേശന പരീക്ഷ വെള്ളറട നെല്ലിശേരിവിള വീട്ടില്‍ ജയലാലിന്റെ മകള്‍ ആതിരയ്ക്കായിരുന്നു . 10 മണിക്കാണ് പരീക്ഷയെങ്കിലും അര മണിക്കൂര്‍ മുന്‍പേ ഹാളില്‍ പ്രവേശിക്കണമായിരുന്നു. വീട്ടില്‍ നിന്ന് നേരത്തെ ഇറങ്ങിയെങ്കിലും ഗതാഗതക്കുരുക്ക് കാരണം കൃത്യസമയത്ത് എത്തനാവില്ലെന്ന് മനസിലായതോടെ പൊലീസിനോടും നഗരസഭയോടും സഹായം അഭ്യര്‍ഥിച്ചെങ്കിലും അവർക്ക് ലഭിക്കുകയുണ്ടായില്ല. തുടര്‍ന്നാണ് ഫയര്‍ ഫോഴ്സിനോട് സഹായം അഭ്യര്‍ഥിച്ചതും അവര്‍ കൃത്യ സമയത്ത് നേമത്തെ പരീക്ഷാ കേന്ദ്രത്തില്‍ വിദ്യാര്‍ഥിനിയെ എത്തിച്ചിരിക്കുന്നതും.പരീക്ഷ കഴിഞ്ഞ് ആതിരയും രക്ഷിതാവും നേരിട്ട് ഫയര്‍ ഫോഴ്സിന്റെ ഫയര്‍ ഫോഴ്സിന്റെ നെയ്യാറ്റിന്‍കര ഓഫിസില്‍ എത്തി നന്ദി അറിയിക്കുകയും ചെയ്ത ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.