തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ്‌ പ്രവർത്തകർക്കൊപ്പം കർണാടകയിലെ ഇലക്ഷൻ വിജയം ആഘോഷിച്ചു ശശി തരൂർ MP.

ഇരട്ടി മധുരവുമായി ശശി തരൂരിനൊപ്പം ദുബായ് ഇൻകാസ് തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് വിത്ത്‌ ശശി തരൂർ എന്ന സംവാദ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം, ദുബായ് ഹയാത്ത് പ്ലെയ്സ്‌ സംഘടിപ്പിച്ച ചടങ്ങിൽ നൂറുകണക്കിന് കോൺഗ്രസ്‌ പ്രവർത്തകർ പങ്കെടുത്തു. ദുബായ് ഇൻകാസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ്‌ ശ്രീ പ്രദീപ്‌ കോശി അധ്യക്ഷനായ ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ശ്രീ ഷാജി ഷംസുദ്ധീൻ സ്വാഗതം ആശംസിച്ചു. ഇൻകാസ് നേതാക്കളായ YA റഹിം, TA രവീന്ദ്രൻ, നദീർ കാപ്പാട്, ആഷിക് തൈക്കണ്ടിൽ, EP ജോൺസൻ, CA ബിജു, BA നാസർ, ഉദയ് വർമ്മ, നൗഷാദ് അഴൂർ, ബിനു പിള്ള, അനസ് ഇടവ, കുഞ്ഞുമോൻ, എന്നിവരുൾപ്പെടെ നൂറുകണക്കിന് നേതാക്കൾ പങ്കെടുത്തു.