KSEB അറിയിപ്പ് '

പൊതുജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്..
ശക്തമായ കാറ്റു കാരണം പലയിടത്തും ലൈനുകളിൽ മരവും മരച്ചില്ലകളും വീണു ലൈൻ താഴുന്ന സഹചാരം ഉണ്ടാകുന്നുണ്ട്..
ഇത്തരം സന്ദർഭങ്ങളിൽ കറന്റ് ഇല്ല എന്ന് കരുതി യാതൊരു കാരണവശാലും ലൈനിൽ സ്പർശിക്കാനോ, മരം നീക്കം ചെയ്യാനോ, ലൈൻ എടുത്തു മാറ്റാനോ ശ്രമിക്കരുത്..
Electricity ഓഫീസിൽ വിളിച്ചു അറിയിച് ജീവനക്കാർ എത്തുന്നത് വരെ മറ്റുള്ളവർക്ക്‌ അപകടം വരാതെ മുൻകരുതൽ എടുത്താൽ മതിയാകും..
വ്യാപകമായി കാറ്റുള്ളപ്പോൾ HT ലൈനിൽ പ്രശ്നങ്ങൾ വരുമ്പോൾ automatic സംവിധാനങ്ങൾ വഴി ഫീഡറിലെ മുഴുവൻ ഭാഗങ്ങളിലും വൈദ്യുതി നിലക്കുന്നതാണ്.. 
ഈ സമയത്ത് വൈദ്യുതി ഇല്ല എന്നുകരുതി LT ലൈനിനെ സമീപിക്കുകയാണെങ്കിൽ, സബ്‌സ്റ്റേഷനിൽ നിന്നും HT ലൈൻ ON ചെയ്യുകയും ഏതുസമയത്തും മുൻപ് കറന്റ് ഇല്ല എന്ന് ഉറപ്പുവരുത്തിയ LT ലൈനിൽ കറന്റ് എത്തുകയും ചെയ്യും..
ഇത് വലിയ അപകടങ്ങൾക്കു കാരണമാകുന്നു. സുരക്ഷിതമല്ലാത്ത സഹായ മനസ്കത ഇത്തരം സാഹചര്യങ്ങളിൽ ഒഴിവാക്കുക. ഇത് ജീവഹാനിക്ക് തന്നെ കാരണമായേക്കാം..
ഈ സന്ദേശം പൊതുജനങ്ങൾ ഉൾപ്പെട്ടിട്ടുള്ള - ക്ലബ്‌, കുടുംബശ്രീ, സംഘടന തുടങ്ങി മറ്റു ഗ്രൂപിലേയ്ക്കും ദയവായി forward ചെയുക.