അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വങ്ങള്‍ മൂലം സംസ്ഥാനത്തെ സ്വര്‍ണവിലയും വലിയ ഇടിവിലേക്ക്. തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,640 രൂപ എന്ന നിലയിലേക്ക് കൂപ്പുകുത്തി.ഒരു പവന്‍ സ്വര്‍ണത്തിന് 5580 രൂപയാണ് ഇന്നത്തെ വില്‍പ്പന വില. കഴിഞ്ഞ രണ്ട് ദിവസവും സ്വര്‍ണവിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ബുധനാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയും ഇന്നലെ 160 രൂപയുമാണ് കുറഞ്ഞത്. അതായത് മൂന്ന് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത് 760 രൂപയുടെ കുറവാണ്.