നീണ്ടകരയിൽ ക്ഷേത്ര നിര്‍മ്മാണത്തിനെത്തിയ തമിഴ്നാട് സ്വദേശിയെ ക്ഷേത്രവളപ്പില്‍ സുഹൃത്ത് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി

കൊല്ലം. നീണ്ടകരയിൽ തമിഴ്നാട് സ്വദേശിയെ സുഹൃത്ത് കൊലപ്പെടുത്തി. തമിഴ്നാട് മധുരൈ ഇല്യാസ് നഗർ സ്വദേശി മഹാലിഗം (54) ആണ് കൊല്ലപ്പെട്ടത്. നിർമാണത്തിലിരിക്കുന്ന ക്ഷേത്രത്തിനുളളിലായിരുന്നു സംഭവം. കൊന്നയില്‍ ബാലഭദ്രാക്ഷേത്ര വളപ്പിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മഹാലിംഗത്തെ സഹപ്രവർത്തകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കല്ലുപയോഗിച്ചാണ് കൊല നടത്തിയതെന്ന് കരുതുന്നു. ഇരുവരും ക്ഷേത്ര നിര്‍മ്മാണ ജോലിക്ക് എത്തിയതാണ്.

ബിജു(45)എന്ന ഒരാൾ ഇതോടനുബന്ധിച്ച് അറസ്റ്റിലായിട്ടുണ്ട്.