പതിനാലില്‍ പത്ത് കളിയും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായാണ് ഗുജറാത്ത് ക്വാളിഫയറിന് യോഗ്യത നേടിയത്. സീസണിലെ ഏറ്റവും സന്തുലിതമായ ടീമാണ് ഗുജറാത്ത്. ശുഭ്മാന്‍ ഗില്ലിന്റെ മിന്നും ഫോമാണ് ബാറ്റിംഗ് നിരയുടെ കരുത്ത്. കഴിഞ്ഞ രണ്ട് കളിയിലും സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്‍ ഓറഞ്ച് ക്യാപ് കൂടി ലക്ഷ്യമിട്ടാണ് ഇന്ന് ബാറ്റെടുക്കുന്നത്. കൂട്ടിന് ഡേവിഡ് മില്ലര്‍, വൃദ്ധിമാന്‍ സാഹ, വിജയ് ശങ്കര്‍, രാഹുല്‍ തെവാട്ടിയ എന്നിവരുമുണ്ട്. പര്‍പ്പിള്‍ ക്യാപിനായി മത്സരിക്കുന്ന മുഹമ്മദ് ഷമിയും റാഷിദ് ഖാനുമാണ് ഗുജറാത്തിന്റെ ബൗളിംഗ് നിരയെ നയിക്കുന്നത്. മോഹിത് ശര്‍മ, നൂര്‍ അഹമ്മദ് എന്നിവര്‍കൂടി ചേരുമ്പോള്‍ ഏതൊരു ബാറ്റിംഗ് നിരയും വിറയ്ക്കും. പിന്നെ ബാറ്റ് കൊണ്ടും പന്തുകൊണ്ടും നിര്‍ണായക സാന്നിധ്യമായി മുന്നില്‍ നിന്ന് നയിക്കാന്‍ ഹര്‍ദിക് പാണ്ഡ്യയും.ബാറ്റിംഗ് കരുത്തിലാണ് ചെന്നൈ പ്ലേ ഓഫില്‍ കടന്നത്. ഡെവണ്‍ കോണ്‍വെയും ഋതുരാജും നല്കുന്ന ഉജ്ജ്വല തുടക്കം ശിവം ദൂബൈ, അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ എന്നിവര്‍ കൂടി ഏറ്റെടുക്കുമ്പോള്‍ ചെന്നൈക്ക് പ്രയാസമല്ല. പിന്നെ ഫിനിഷിംഗിന് തല ധോണിയുമുണ്ട്. ബൗളിംഗ് നിരയില്‍ വലിയ താരങ്ങളില്ലെങ്കിലും ദീപക് ചഹാറും തുഷാര്‍ ദേശ്പാണ്ഡെയും പാതിരാനയുമെല്ലാം കളി മാറ്റിമറിക്കാന്‍ പോന്നവരാണ്.ഇതുവരെ ഏറ്റുമുട്ടിയ മൂന്ന് കളികളിലും ഗുജറാത്തിനായിരുന്നു. ചരിത്രമാവര്‍ത്തിച്ച് തുടര്‍ച്ചയായ രണ്ടാം ഫൈനലില്‍ എത്താമെന്ന് ഹര്‍ദിക് പാണ്ഡ്യയും സംഘവും മോഹിക്കുമ്പോള് അഞ്ചാം കിരീടത്തിന് ഒരുപടി കൂടി അടുത്തെത്താമെന്ന പ്രതീക്ഷയിലാണ് ധോണിയും കൂട്ടരും. ഇരുടീമിന്റേയും സാധ്യതാ ഇലവന് അറിയാം...
ചെന്നൈ സൂപ്പര്‍ കിംഗ്സ്: റിതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, അജിന്‍ക്യ രഹാനെ, അമ്പാട്ടി റായുഡു, ശിവം ദുബെ, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി, ദീപക് ചാഹര്‍, തുഷാര്‍ ദേഷ്പാണ്ഡെ, മതീഷ പതിരാന.
ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ, ശുഭ്മുന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, സായ് സുദര്ശന്/ വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, യഷ് ദയാല്‍.