തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതിയുടെ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതിയുടെ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കളക്ടറേറ്റ് മിനികോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ് പുതിയ ഭാരവാഹികൾക്കും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് കിരൺ ദേവ് ആർ.എസ്, സെക്രട്ടറി അശോക കുമാർ.വി, ജോയിന്റ് സെക്രട്ടറി അശ്വതി ചന്ദ്രൻ, ട്രഷറർ എൽ. എസ് സുദർശനൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഹല്യ. ജെ, ഭാഗ്യമുരളി, ഡോ. ഗീത കുമാരി.എസ്,എസ്. കൃഷ്ണകുമാർ എന്നിവരാണ് ചുമതലയേറ്റത്. 2026 വരെയാണ് പുതിയ സമിതിയുടെ കാലാവധി.